ആലപ്പുഴ: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടതില്ലെന്ന് സിപിഎം നേതാവ് ജി സുധാകരന്. ശബരിമലയില്‍ 50 വയസു കഴിഞ്ഞ സ്ത്രീകൾ മാത്രമേ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന തന്റെ പ്രസ്താവന സംബന്ധിച്ച് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല, ഇപ്പോഴും. ശബരിമലയില്‍ പ്രതിഷ്ഠ നിത്യബ്രഹ്മചര്യ സങ്കല്‍പ്പത്തിലായതുകൊണ്ട് അതിങ്ങനെ വെച്ചിരിക്കുകയാണ്. ഇതെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച് അംഗീകരിച്ചുപോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ല’, സുധാകരന് വ്യക്തമാക്കി.
വ്യാപക മഴ, മഴ മുന്നറിയിപ്പില്‍ മാറ്റം
വിഎസ് സര്‍ക്കാരില്‍ താന്‍ ദേവസ്വം മന്ത്രിയായിരുന്ന സമയത്ത് എല്ലാവരോടുമായി ആലോചിച്ച് പുതിയ ദേവസ്വ നിയമം കൊണ്ടുവന്നു എന്നും രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും ആ ചട്ടം മാറ്റിയില്ലെന്നും സുധാകരൻ പറഞ്ഞു.
Post Your Comments