കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പും പീഡനക്കേസില്‍ പ്രതി. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കാലത്ത്, ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു സിഐ പിആര്‍ സുനിവിനെതിരായ പരാതി. കേസിൽ പ്രതിയായിരുന്ന ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പിന്നീടാണ് ഇയാള്‍ കോഴിക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
നിലവിൽ, തൃക്കാക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ പരാതിയെതുടർന്നാണ് സുനുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ഭര്‍ത്താവ് ജയിലിലായ വീട്ടമ്മയെ, സുനു ഉള്‍പ്പെടെയുള്ളവരുടെ സംഘം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും, കലാപത്തിന് കോപ്പ്കൂട്ടി ക്യാമ്പസ് ഫ്രണ്ട് നേതാവ്
തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയില്‍ വെച്ചും ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികളില്‍ നാല് പേര്‍ പിടിയിലായി. സിഐയ്ക്ക് പുറമെ ക്ഷേത്ര ജീവനക്കാരനും വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സുഹൃത്തും പ്രതിപ്പട്ടികയിലുണ്ട്. കോഴിക്കോട് കോസ്റ്റല്‍ പോലീസ് എസ്എച്ച്ഒ ആയ പിആര്‍ സുനു കേസിലെ മൂന്നാം പ്രതിയാണ്.
Post Your Comments