തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍എസ്എസിനോട് അയിത്തമില്ലെന്നും സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളൂ എന്നും വിഡി സതീശന്‍ പറഞ്ഞു.
‘എന്‍ എസ് എസിനെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളൂ. എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് പോകും. ആരോടും അകല്‍ച്ചയില്ല എന്നതാണ് നിലപാട്. എല്ലാരേയും ചേര്‍ത്ത് നിര്‍ത്തും,’ സതീശന്‍ വ്യക്തമാക്കി.
ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്: ലാഭവിഹിതം പ്രഖ്യാപിച്ചു
നേരത്തെ ഒരു സമുദായ നേതാക്കളുടേയും തിണ്ണ നിരങ്ങാറില്ലെന്ന വിഡി സതീശന്റെ പ്രസ്താവനയാണ് ജി സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്. തുടർന്ന്, വിഡി സതീശനെതിരെ കർശന നിലപാടാണ് ജി സുകുമാരൻ നായർ സ്വീകരിച്ചത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറഞ്ഞ വിഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് ഒന്നരമണിക്കൂർ തൻ്റെ മുന്നിൽ വന്ന് സംസാരിച്ച വ്യക്തിയാണെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.
‘പറവൂരിൽ ജയിപ്പിക്കണമെന്ന് പറഞ്ഞ് ഒന്നരമണിക്കൂർ തൻ്റെ മുന്നിലിരുന്ന ആളാണ് വിഡി സതീശൻ. അവിടെയിരുന്നുകൊണ്ട് താൻ സതീശൻ്റെ ജയത്തിനു വേണ്ടി താലുക്ക് ഭാരവാഹികളെ ഫോണിൽ വിളിച്ച് സംസാരിച്ചു. ജയിച്ച് എംഎൽഎയായ ശേഷം സതീശൻ തന്നെ ചീത്തപറഞ്ഞു നടക്കുകയാണ്. മത സാമുദായിക സംഘടനകളുടേയും നേതാക്കളുടേയും തിണ്ണ നിരങ്ങുന്ന സമ്പ്രദായം തനിക്കില്ലെന്നാണ് വിഡി സതീശൻ പറയുന്നത്. ഇത് പറഞ്ഞത്, എന്നെ വന്ന് കണ്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പാണ്,’ സുകുമാരൻ നായർ വ്യക്തമാക്കി.
Post Your Comments