Latest NewsCricketNewsSports

പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ: ലോക്കി ഫെര്‍ഗൂസൻ കൊല്‍ക്കത്തയിൽ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിയാനിരിക്കെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെയും അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ റഹ്മാനുള്ള ഗുര്‍ബാസിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഈ മാസം 15നാണ് നിലനിര്‍ത്തുന്ന താരങ്ങളുടെയും കൈവിടുന്ന താരങ്ങളുടെയും അന്തിമ പട്ടിക ടീമുകള്‍ ബിസിസിഐക്ക് സമര്‍പ്പിക്കേണ്ടത്. അടുത്തമാസം കൊച്ചിയിലാണ് ഐപിഎല്‍ ലേലം.

കഴിഞ്ഞ സീസണില്‍ ഗുജറാത്തിനായി 13 മത്സരങ്ങളില്‍ കളിച്ച ലോക്കി പെര്‍ഗൂസന്‍ 12 വിക്കറ്റ് വീഴ്ത്തിയിരുന്നു. അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ റഹ്മാനുള്ള ഗുര്‍ബാസ് കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടീം അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഓപ്പണര്‍ ജേസര്‍ റോയ്ക്ക് പകരമാണ് ഗുര്‍ബാസ് കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടീമിലെത്തിയത്.

അതേസമയം, ഓസീസ് പേസറായ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 75 ലക്ഷം രൂപക്കാണ് ബെഹ്രന്‍ഡോര്‍ഫിനെ ആര്‍സിബി ടീമിലെത്തിച്ചത്. 2018ലും ബെഹ്രന്‍ഡോര്‍ഫ് മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങളില്‍ കളിച്ച് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Read Also:- കൂട്ടബലാത്സം​ഗക്കേസ്: ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, സി.ഐ കസ്റ്റഡിയിൽ

മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളിലും മുഖ്യ പങ്കുവഹിച്ച വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കഴിഞ്ഞ ദിവസം മുംബൈ ഒഴിവാക്കിയിരുന്നു. പൊള്ളൈാര്‍‍ഡിന് പുറമെ ഫാബിയന്‍ അലന്‍, ടൈമല്‍ മില്‍സ്, മായങ്ക് മാര്‍ക്കണ്ഡെ, ഹൃത്വിക് ഷൗക്കീന്‍ എന്നിവരെയും മുംബൈ ഒഴിവാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button