ThiruvananthapuramLatest NewsKeralaNattuvarthaNews

ചാന്‍സലര്‍ പദവിയിൽ നിന്ന് മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ: പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നടപടി നിയമപരമാണോ എന്ന കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ സൂചന നല്‍കി. തന്നെയാ ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വിവിധ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കൽ: ഇന്ത്യയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ

നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. ‘നിയമപരമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ സ്വാഗതം ചെയ്യും. തനിക്കെതിരായ നീക്കത്തില്‍ താന്‍ തന്നെ വിധികര്‍ത്താവ് ആകില്ല,’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button