കണ്ണൂര്‍: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. കണ്ണൂർ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്.
അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടര്‍ന്ന്, വിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. തുടർന്ന്, പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.
Read Also : ‘കല്യാണത്തിന് വിളിച്ചില്ല’: കല്യാണ വീട്ടിൽ തല്ലുമാല, വധുവിന്റെ അച്ഛന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
ലാബ് ടെക്നീഷൻ വിദ്യാർത്ഥിയാണ് ഫ്രഡിൽ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments