IdukkiLatest NewsKeralaNattuvarthaNews

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് : യുവാവിന് ഒരു വർഷം തടവും പിഴയും

ദേവികുളം കോളനി ഗായത്രി ഭവനിൽ എസ്.മുത്തുകുമാറി (43)നെയാണ് കോടതി ശിക്ഷിച്ചത്

മൂന്നാർ: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ട് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും 10000 രൂപാ പിഴയും വിധിച്ച് കോടതി. ദേവികുളം കോളനി ഗായത്രി ഭവനിൽ എസ്.മുത്തുകുമാറി (43)നെയാണ് കോടതി ശിക്ഷിച്ചത്. ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ബി.ആനന്ദ് ആണ് ശിക്ഷ വിധിച്ചത്. സംഭവത്തിൽ, രണ്ടാം പ്രതിയായിരുന്ന ഇയാളുടെ ഭാര്യ മുരുകേശ്വരിയെ വെറുതെ വിട്ടു.

അതേസമയം, മൂന്നാം പ്രതിയായ തമിഴ്നാട് രാജപാളയം സ്വദേശി ആന്‍റണി രാജേന്ദ്ര(53)നെ പിടികൂടാനായിട്ടില്ല. 2013 ഫെബ്രുവരി മൂന്നിനാണ് മൂവരും ചേർന്ന് തട്ടിപ്പ് നടത്തിയത്. മൂന്നാർ സ്വദേശികളും എംബിഎ ബിരുദധാരികളുമായ എസ്.സതീശ്, ജെ.വിഗ് നേശ് എന്നിവരാണ് തട്ടിപ്പിനിരയായത്. 3.49 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് പ്രതികൾ തട്ടിയെടുത്തത്.

Read Also : കണ്ണൂരിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനാഥരായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിമൂന്നു പേർഷ്യൻ പൂച്ചകൾ

യു പി എസ് സി നടത്തിയ ഷിപ്പിംഗ് മന്ത്രാലയത്തിലെ ജോലി ഒഴിവുകളിലേക്കുള്ള പരീക്ഷ ഇരുവരും എഴുതിയിരുന്നു. ഇത് മനസിലാക്കിയ മൂവരും ഇവരെ സമീപിച്ച് കേന്ദ്ര മന്ത്രിയുമായി അടുപ്പമുണ്ടെന്നും ജോലി വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button