KannurLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ

ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ വടക്കുംപാത്ത് പുതിയപുരയിൽ വി.പി. ഹബീബ് റഹ്മാനെ(30)യാണ് അറസ്റ്റ് ചെയ്തത്

ശ്രീകണ്ഠപുരം: എം.ഡി.എം.എ വിൽപന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ വടക്കുംപാത്ത് പുതിയപുരയിൽ വി.പി. ഹബീബ് റഹ്മാനെ(30)യാണ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് ടീം ആണ് ഇയാളെ കൊട്ടൂര്‍വയലില്‍ നിന്ന് പിടികൂടിയത്.

തുടർന്ന്, ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാർ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയായി ഇയാളുടെ നീക്കങ്ങള്‍ ഡാന്‍സാഫ് ടീം നിരീക്ഷിച്ചുവരുകയായിരുന്നു. പ്രതി സഞ്ചരിച്ച കാർ പിന്തുടർന്ന അന്വേഷണസംഘം കൊട്ടൂർവയലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1.68 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്.

Read Also : വ്യക്കയിലെ കല്ല് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ ഒരു വൃക്ക കാണാനില്ല; ഞെട്ടൽ

പെണ്‍കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് ഹബീബ് റഹ്മാന്റെ സംഘം എത്തിച്ചുകൊടുക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ചെങ്ങളായി ചേരൻകുന്നിൽ വെച്ച് മയക്കുമരുന്നുമായി പിടിയിലായ റാഷിദ് ഇയാളുടെ സംഘത്തില്‍പ്പെട്ട ആളാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button