Latest NewsKeralaNews

തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗ്ഗി തൊഴിലാളികൾ

കൊച്ചി: തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗ്ഗി തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് നവംബർ 14 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ആനുകൂല്യങ്ങൾ നൽകാതെ സ്വിഗ്ഗി കമ്പനി തങ്ങളെ വഞ്ചിക്കുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. എന്നാല്‍, വിഷയത്തില്‍ കമ്പനി ഇത് വരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ വേതന വർദ്ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. അഡീഷണൽ ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button