ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചതോടെ ഹിമാചൽ പ്രദേശിൽ വീടുകൾ തോറും കയറി വോട്ടുതേടി സ്ഥാനാർത്ഥികൾ. പ്രചാരണത്തിന്റെ അവസാന ദിവസം, ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ ശക്തിപ്രകടനം കാഴ്ച്ചവെച്ചിരുന്നു.
ഹിമാചൽ പ്രദേശിൽ നവംബർ 12 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12 രാവിലെ 8 മുതൽ ഡിസംബർ 5 വൈകിട്ട് 5.30 വരെ എക്സിറ്റ് പോളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. ഹിമാചലിലെ 68 അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നവംബർ 12 ശനിയാഴ്ച നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : ബോക്സിങ് പരിശീലകൻ അറസ്റ്റിൽ
നിലവിൽ, നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 43 സീറ്റുകളാണുള്ളത്. 1982 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാരമാറ്റമാണ് നടന്നുവരുന്നത്.
Post Your Comments