Latest NewsKeralaNews

സംസ്ഥാന പ്രസിഡന്റിനെതിരെ പോലീസ് അതിക്രമം: പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി. തിരുവനന്തപുരം മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നേരെ പൊലീസ് ടിയർഗ്യാസ്, ഗ്രനൈഡ് പ്രയോഗം നടത്തിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി പ്രതിഷേധ ദിനം ആചരിക്കുന്നത്.

Read Also: ആപ്പിൾ: രാജ്യത്ത് തിരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കായി ബീറ്റ അപ്ഡേറ്റ് അവതരിപ്പിച്ചു

നാളെ ബിജെപി പ്രതിഷേധ ദിനമാചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. എല്ലാ മണ്ഡലം ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കും.

അതേസമയം, സ്വജനപക്ഷപാതിത്വവും അഴിമതിയും നടത്തിയ തിരുവനന്തപുരം മേയറെ പൊലീസ് അതിക്രമങ്ങൾ കൊണ്ട് രക്ഷിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. മർദ്ദനമുറകൾ കൊണ്ട് അഴിമതി മൂടിവെക്കാനാവില്ലെന്ന് സർക്കാർ മനസിലാക്കണമെന്നും യുവമോർച്ച തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മേയർ രാജിവെക്കും വരെ ബിജെപി സമരം തുടരും. കത്തയച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് മേയർ പോയത്. പന്ത് പിണറായി വിജയന്റെ കോർട്ടിലാണ്. മേയറോട് രാജിവെക്കാൻ അദ്ദേഹം ഉപദേശിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി അദാനി, മസ്കിനെ മറികടക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button