ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കൈവരിച്ച് ഗൗതം അദാനി. കണക്കുകൾ പ്രകാരം, ഈ വർഷം 60 ബില്യൺ ഡോളറിന്റെ സമ്പത്താണ് വർദ്ധിച്ചത്. ഇതോടെ, ഗൗതം അദാനിയുടെ ആകെ സമ്പത്ത് 137 ബില്യൺ ഡോളറാണ്. അദാനി പവർ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് എന്നിവയെല്ലാം മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചത്.
ഇത്തവണ ടെസലയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത് ടെസല സിഇഒ എലോൺ മസ്കിന്റെ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ടെസ്‌ല ഓഹരികൾക്ക് 20 ശതമാനം വരെയാണ് മൂല്യം നഷ്ടപ്പെട്ടിരിക്കുന്നത്. എലോൺ മസ്കിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞതിനാൽ, മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് അദാനിക്ക് എത്താൻ 37 ബില്യൺ ഡോളർ കൂടി മാത്രമാണ് ആവശ്യമുള്ളത്.
Also Read: സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നതിന്റെ കാരണവും മാറ്റാനുള്ള വഴികളും
ഇത്തവണ ബെർണാഡ് അർനോൾട്ടിന്റെ സമ്പത്തിനും മങ്ങലേറ്റിട്ടുണ്ട്. അർനോൾട്ടിന് 34.5 ബില്യൺ ഡോളർ സമ്പത്താണ് നഷ്ടമായിരിക്കുന്നത്. 2022 ജനുവരിയിൽ അർനോൾട്ടിന്റെ സമ്പത്ത് 183 ബില്യൺ ഡോളറിൽ എത്തിയിരുന്നു. ജനുവരി മുതലാണ് സമ്പത്തിൽ ഇടിവ് നേരിട്ട് തുടങ്ങിയത്.
Post Your Comments