രാജ്യത്ത് ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കായി ബീറ്റ അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ജിയോയുടെയും എയർടെലിന്റെയും 5ജി നെറ്റ്‌വർക്ക് ലഭ്യമായ നഗരങ്ങളിൽ 5ജി സേവനം ഉപയോഗിക്കാൻ ഐഫോൺ ഉപയോക്താക്കൾക്ക് കഴിയും.
5ജി കണക്ടിവിറ്റി സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറിന്റെ ബീറ്റ അപ്ഡേറ്റ് മാത്രം പുറത്തിറക്കിയതിനാൽ, പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമാണ് ഐഫോണിൽ 5ജി സേവനങ്ങൾ ലഭിക്കുകയുള്ളൂ. പരീക്ഷണാടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും പരിഹരിക്കുകയും ചെയ്തതിനുശേഷം മാത്രമാണ് മുഴുവൻ ഉപയോക്താക്കളിലേക്കും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എത്തുക.
Also Read: രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ധനലക്ഷ്മി ബാങ്ക്
റിപ്പോർട്ടുകൾ പ്രകാരം, ഐഒഎസ് 16.2 ബീറ്റ അപ്ഡേറ്റ് ഐഫോണിൽ ഡൗൺലോഡ് ചെയ്തതിനുശേഷം മാത്രമാണ് 5ജി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ബീറ്റയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്യണം. നിലവിൽ, ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ 3 തുടങ്ങിയ ഐഫോണുകളിലാണ് 5ജി ലഭിക്കുക.
Post Your Comments