PathanamthittaLatest NewsKeralaNattuvarthaNews

ഫോ​ണി​ൽ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാണിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് അ​തി​ക്ര​മം : മധ്യവയസ്കൻ അറസ്റ്റിൽ

​കൊ​ടു​മ​ൺ ഐ​ക്കാ​ട് നെ​ല്ലി​ക്കു​ന്നി​ൽ പ​ടാ​രി​യ​ത്ത് അ​ശ്വ​തി​ഭ​വ​നം വീ​ട്ടി​ൽ വി​ജ​യ​നാ​ണ് (53) പൊലീസ് പിടിയിലായത്

പ​ത്ത​നം​തി​ട്ട: ഫോ​ണി​ൽ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി​യ​ശേ​ഷം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ മധ്യവയസ്കൻ അറസ്റ്റിൽ. ​കൊ​ടു​മ​ൺ ഐ​ക്കാ​ട് നെ​ല്ലി​ക്കു​ന്നി​ൽ പ​ടാ​രി​യ​ത്ത് അ​ശ്വ​തി​ഭ​വ​നം വീ​ട്ടി​ൽ വി​ജ​യ​നാ​ണ് (53) പൊലീസ് പിടിയിലായത്. കൊ​ടു​മ​ൺ പൊ​ലീ​സ് ആണ് പോക്സോ കേസിൽ പ്രതിയെ പി​ടികൂടിയ​ത്.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി പൊ​ലീ​സി​ന് വി​വ​രം കൈ​മാ​റി​യ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, സി.​പി.​ഒ സി​ന്ധു എം. ​കേ​ശ​വ​ൻ, കു​ട്ടി​യെ പാ​ർ​പ്പി​ച്ചു​വ​ന്ന വ​യ​ല​ത്ത​ല ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ​ത്തി കൗ​ൺ​സ​ല​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Read Also : ആർ.എസ്.എസുകാരെ പ്രീതിപ്പെടുത്താനാണ് സുധാകരന്റെ പ്രസ്താവനകൾ, കോൺഗ്രസ് നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടത്: പി.ജയരാജൻ  

ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​വീ​ണി‍ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​ശോ​ക് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ മ​ണി​ക്കു​ട്ട​ൻ പി​ള്ള, എ​സ്.​സി.​പി.​ഒ അ​ൻ​സ​ർ, സി.​പി.​ഒ​മാ​രാ​യ എ​സ്.​പി. അ​ജി​ത്, സു​രേ​ഷ്, ന​ഹാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button