Latest NewsKeralaNews

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു: വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായാണ് വരും ദിവസങ്ങളിൽ മഴ ശക്തമാവുക.

വ്യാപകമായ മഴയ്‌ക്ക് പുറമെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.

നവംബർ 9 മുതൽ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ന്യൂനമർദം തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button