KannurLatest NewsKeralaNattuvarthaNews

അമിതവേഗതയിലെത്തിയ മിനിലോറി സ്കൂട്ടിയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്

പേരാവൂർ: പേരാവൂരിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്.

മുരിങ്ങോടി മനോജ്റോഡിനു സമീപം ബുധനാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിലാണ് യുവതി മരിച്ചത്. പേരാവൂർ കാർമൽ സെന്ററിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ മകളെ മുലയൂട്ടുന്നതിനായി വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന മിനിലോറി സ്കൂട്ടിയിൽ വന്ന റഷീദയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Read Also : രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ഉടൻ തന്നെ യുവതിയെ പേരാവൂരിലെ സൈറസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് സജീർ തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കൾ: ഷഹദ ഫാത്തിമ(6), ഹിദ് ഫാത്തിമ(പത്ത് മാസം). വീരാജ്പേട്ട സ്വദേശിനിയാണ് മരിച്ച റഷീദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button