ErnakulamKeralaNattuvarthaLatest NewsNews

ലഹരിസംഘത്തില്‍ നിന്നും അകന്നതിന് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി : അഞ്ച് പ്രതികൾ അറസ്റ്റിൽ

കൊച്ചി സ്വദേശി ആന്‍റണി ജോസഫ്, കാട്ടാക്കട സ്വദേശി ബിവിൻ, വൈറ്റില സ്വദേശി ഷാജൻ, ഇവർക്കൊപ്പം 17 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: ലഹരിസംഘത്തില്‍ നിന്നും അകന്നതിന്റെ വൈരാ​ഗ്യത്തിൽ എറണാകുളത്ത് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കൊച്ചി സ്വദേശി ആന്‍റണി ജോസഫ്, കാട്ടാക്കട സ്വദേശി ബിവിൻ, വൈറ്റില സ്വദേശി ഷാജൻ, ഇവർക്കൊപ്പം 17 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിൽപാലസ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിലെ പ്രതികളായവരാണ് പിടിയിലായത്.

Read Also : പിണറായി പോലീസ് സ്റ്റേഷനിൽ പോയെന്നത് തരം താണ പ്രസ്താവന, സി.പിയെ ഓടിച്ചുവിട്ട നാടാണിത്: ഗവർണർക്ക് ശിവൻകുട്ടിയുടെ താക്കീത്

ഒന്നാം പ്രതിയുടെ മക്കളാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ. എറണാകുളം സ്വദേശിയായ അനിൽകുമാറിന്‍റെ മകൻ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പ്രതികൾ തട്ടിക്കൊണ്ട് പോയത്. പിന്നീട് തൃപ്പൂണിത്തുറയിൽ നിന്ന് അഭിജിത്തിനെ പൊലീസ് കണ്ടെത്തിയിരുന്നു.

ലഹരിസംഘത്തിൽ നിന്ന് വിട്ട് പോയതിന്‍റെ വൈരാഗ്യത്തിലാണ് അഭിജിത്തിനെ പ്രതികൾ തട്ടിക്കൊണ്ട് പോയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button