Latest NewsIndiaNews

അമിത് ഷായുടെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം: സ്ഥിതിഗതികൾ അവലോകനം ചെയ്തു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ രാജ്യത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേർന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാസ്ഥിതിഗതികൾ യോഗം അവലോകനം ചെയ്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട്, ഭീകരവാദം നേരിടൽ, തീവ്രവാദവുമായി ബന്ധപ്പെട്ട ഭീഷണികൾ, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അതിർത്തിസംബന്ധമായ കാര്യങ്ങൾ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കുമെതിരായി അതിർത്തിക്കപ്പുറമുള്ള ഘടകങ്ങളിൽ നിന്നുള്ള ഭീഷണികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ യോഗം ചർച്ച നടത്തി.

Read Also: 25,000 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി

എല്ലാ വശങ്ങളും ശക്തിപ്പെടുത്തി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തിനിടെ ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്തുന്നതിന് രാജ്യം നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് സമാധാനമുറപ്പാക്കുന്നതിൽ ഇന്റലിജൻസ് ബ്യൂറോ വളരെ പ്രധാനപ്പെട്ട സംഭാവന നൽകി. നമ്മുടെ പോരാട്ടം ഭീകരക്കെതിരെയും അതിനെ പിന്തുണയ്ക്കുന്ന സംവിധാനത്തിനെതിരെയുമാണ്. ഇവ രണ്ടിനുമെതിരെ കർശനമായി പോരാടിയില്ലെങ്കിൽ ഭീകരതക്കെതിരായ വിജയം കൈവരിക്കാനാകില്ലെന്നും അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങളിലെ ഭീകരവാദവിരുദ്ധ ഏജൻസികളും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ തീരസുരക്ഷയും പഴുതുകളില്ലാത്തതാക്കണം. ഇതിനായി ഏറ്റവും ചെറുതും ഒറ്റപ്പെട്ടതുമായ തുറമുഖം പോലും സൂക്ഷ്മമായി നിരീക്ഷിക്കണം. മയക്കുമരുന്ന്, രാജ്യത്തെ യുവാക്കളെ നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അതിലൂടെ സമ്പാദിക്കുന്ന പണം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അതു പൂർണമായി തകർക്കുന്നതിന് നാം ഒന്നിച്ചു പ്രവർത്തിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.

Read Also: മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച്: രണ്ട് കോടി ഗോളടിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button