നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് പ്രമുഖ ടയർ നിർമ്മാതാക്കളായ എംആർഎഫ്. റിപ്പോർട്ടുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അറ്റാദായത്തിൽ 32 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, അറ്റാദായം 124 കോടി രൂപയായി. രണ്ടാം പാദത്തിലെ ഉയർന്ന ഉൽപ്പാദന ചിലവും വിതരണ ശൃംഖലയിൽ നേരിട്ട തടസങ്ങളുമാണ് കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.
ഇത്തവണ എംആർഎഫിന്റെ പ്രവർത്തന വരുമാനം വർദ്ധിച്ചിട്ടുണ്ട്. 18.4 ശതമാനം വർദ്ധനവോടെ 5,719 കോടി രൂപയായാണ് പ്രവർത്തന വരുമാനം ഉയർന്നിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 4,831 കോടി രൂപ മാത്രമായിരുന്നു. നിലവിൽ, കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 3 രൂപയുടെ ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 ന് ശേഷമാണ് ലാഭവിഹിതം നൽകുക. കണക്കുകൾ പ്രകാരം, എംആർഎഫ് ഓഹരികളുടെ വില 94,871.65 രൂപയാണ്.
Also Read: വ്യാജ യാത്രാ രേഖകൾ നിർമ്മിച്ചു നൽകി യുവതികളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏജൻ്റ് അറസ്റ്റിൽ
Post Your Comments