സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറിയ നിർമ്മാതാക്കളാണ് IQOO. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി സ്മാർട്ട്ഫോണുകൾ IQOO അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ, നിരവധി സവിശേഷതകൾ അടങ്ങിയ സ്മാർട്ട്ഫോണാണ് IQOO Neo 6. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.
6.5 ഇഞ്ച് ഇ4 അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. ഫുൾ എച്ച്ഡി പ്ലസ് റെസലൂഷൻ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 870 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റം, ഹോട്ടലുകളുടെ എണ്ണത്തിൽ വർദ്ധനവ്
64 മെഗാപിക്സൽ സാംസംഗ് ജിഡബ്ലു1പി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും രണ്ടു സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 29,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്.
Post Your Comments