Latest NewsNewsBusiness

ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റം, ഹോട്ടലുകളുടെ എണ്ണത്തിൽ വർദ്ധനവ്

2022 ൽ മാത്രം രാജ്യത്തുടനീളം 54 ഹോട്ടലുകളാണ് പുതുതായി വന്നിട്ടുള്ളത്

രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയിൽ മുന്നേറ്റം തുടരുന്നു. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെഎൽഎൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോസ്പിറ്റാലിറ്റി മേഖല വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 63 ശതമാനം വളർച്ചയാണ് ഹോസ്പിറ്റാലിറ്റി മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2022 ൽ മാത്രം രാജ്യത്തുടനീളം 54 ഹോട്ടലുകളാണ് പുതുതായി വന്നിട്ടുള്ളത്. കൂടാതെ, 4,282 മുറികളും വർദ്ധിച്ചിട്ടുണ്ട്. ആഭ്യന്തര ഓപ്പറേറ്റർമാർ 34 ഹോട്ടലുകളും, അന്താരാഷ്ട്ര കമ്പനികൾ 20 ഹോട്ടലുകളുമാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. നിലവിൽ, രാജ്യത്ത് 1,50,000 ബ്രാൻഡഡ് മുറികളാണ് ഉള്ളത്. വിവാഹ സീസണുകൾ വരുന്നതിനാൽ ഭൂരിഭാഗം ഹോട്ടലുകളും നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Also Read: രണ്ടാം പാദഫലങ്ങളിൽ നേരിയ ഇടിവുമായി പേടിഎം, കൂടുതൽ വിവരങ്ങൾ അറിയാം

കോവിഡ് മഹാമാരി കാലയളവിൽ പ്രതിസന്ധി നേരിട്ട മേഖലകളിലൊന്നാണ് ഹോസ്പിറ്റാലിറ്റി. രണ്ട് വർഷത്തിനുശേഷം വിവാഹങ്ങളും അവധികളും ആഘോഷിക്കുമ്പോൾ ഹോസ്പിറ്റാലിറ്റി മേഖലയിലുണ്ടായ നഷ്ടം നികത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button