വിവിധ വായ്പകളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിതമായുള്ള വായ്പാ നിരക്കുകൾ 15 ബിപിഎസ് മുതൽ 20 ബിപിഎസ് വരെയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, വായ്പയെടുക്കുന്നവർ ഉയർന്ന പലിശ നൽകണം. കൂടാതെ, റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള റീട്ടെയിൽ വായ്പാ സ്കീമുകളുടെ പലിശ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നവംബർ ഏഴ് മുതൽ പ്രാബല്യത്തിലായി.
ഒരു രാത്രിയിലേക്കുള്ള വായ്പകളുടെ എംസിഎൽആർ 20 ബേസിസ് പോയിന്റാണ് ഉയർത്തിയത്. ഇതോടെ, പലിശ നിരക്ക് 7.25 ശതമാനമായി. മൂന്ന് മാസത്തേക്കുള്ള വായ്പകളുടെ എംസിഎൽആർ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. അതിനാൽ, മുൻപുള്ള 7.40 ശതമാനത്തിൽ നിന്ന് 15 ബിപിഎസ് വർദ്ധനവോടെ 7.55 ശതമാനമാക്കി. ഇത്തവണ ഭവന വായ്പ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. ബാങ്കിന്റെ പലിശ നിരക്ക് 1 മുതൽ 4 വരെയുള്ള ക്രെഡിറ്റ് റിസ്ക് ഗ്രേഡിംഗ് ലെവലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതോടൊപ്പം, സ്ത്രീ വായ്പക്കാർക്ക് മറ്റു വായ്പക്കാരെ അപേക്ഷിച്ച് ഭവന പലിശ നിരക്ക് 5 ബിപിഎസ് കുറവാണ്.
Post Your Comments