ബെംഗളുരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഓരോ സംസ്ഥാനങ്ങൾ പിന്നിട്ട നടക്കുകയാണ്. എന്നാൽ തിരിച്ചടി മാത്രമാണ് ജോഡോ യാത്രയ്ക്ക് ശേഷവും കോൺഗ്രസിന് ഉണ്ടായിട്ടുള്ളത്. തെലങ്കാനയിലെ ഉൾപ്പെടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പോലും കോൺഗ്രസിന് നഷ്ടമായിരിക്കുകയാണ്. ഇതിനിടെ കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ബെംഗളുരു കോടതി ഉത്തരവിട്ടു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കെഎജിഎഫ് ടു എന്ന സിനിമയിൽ നിന്നുള്ള സംഗീതം ഉപയോഗിച്ചിരുന്നു. ഇതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി നടപടി. കെജിഎഫ് ടൂവിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയിലുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ എംആർടി മ്യൂസിക് പരാതി നൽകിയിരുന്നു. യശ്വന്ത്പൂർ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. കെജിഎഫിലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് പരാതി.
Post Your Comments