വെഞ്ഞാറമൂട്: വാക്കുതർക്കത്തിനിടയിൽ മകൻ പിടിച്ചു തള്ളിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വാമനപുരം ആറാന്താനം പാറവിള വീട്ടിൽ സുകുമാരൻ (73) ആണ് മരിച്ചത്.
Read Also : രാജ്യത്ത് ഉത്സവ സീസൺ സമാപിച്ചു, വാഹന വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം
സ്ഥിരമായി മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നവരായിരുന്നു അച്ഛനും മകനും. സംഭവം നടന്ന കഴിഞ്ഞ മാസം 20-നും പതിവുപോലെ അച്ഛനും മകനും മദ്യപിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ മകൻ അച്ഛനെ പിടിച്ചു തള്ളുകയും ഉപദ്രവിക്കുകയുമായിരുന്നു.
Read Also : തെരുവു നായ ആക്രമണം : രണ്ടര വയസുകാരി ഉൾപ്പെടെ ഏഴു പേർക്ക് പരിക്ക്
മകന്റെ ആക്രമണത്തിൽ പരിക്കേറ്റ സുകുമാരൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്ക കഴിഞ്ഞ ദിവസം രാവിലെ മരിക്കുകയായിരുന്നു. പ്രതിയായ മകൻ സുരേഷിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments