KannurNattuvarthaLatest NewsKeralaNews

മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

മോ​റാ​ഴ സ്വ​ദേ​ശി ഒ.​വി. ര​ഞ്ജി​ത്ത്, കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി എം. ​അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മോ​റാ​ഴ സ്വ​ദേ​ശി ഒ.​വി. ര​ഞ്ജി​ത്ത്, കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി എം. ​അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. യേ​ശു​ദാ​സ​നും സം​ഘ​വും ചേ​ർ​ന്നാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

പാ​ളി​യ​ത്തു​വ​ള​പ്പ് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് ഇവർ പിടിയിലായത്. 6.930 ഗ്രാം ​എം.​ഡി.​എം.​എ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര കാറും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. പ്ര​തി​ക​ളി​ൽ ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും എം.​ഡി.​എം.​എ പൊ​തി​ഞ്ഞു ​വി​ൽ​ക്കാ​നു​ള്ള 25ഓ​ളം പാ​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു.

Read Also : ഡ്രൈവറെ ആക്രമിച്ചു; കോഴിക്കോട് മാവൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

പ്രി​വ​ന്റി​വ് ഓ​ഫീസ​ർ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ഷ​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ കെ. ​നി​ഷാ​ദ്, സി. ​ജി​തേ​ഷ്, കെ. ​ര​മി​ത്ത്, എ​ക്സൈ​സ് ഡ്രൈ​വ​ർ പ്ര​കാ​ശ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button