ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി പുതിയ മാറ്റങ്ങളുമായി ഉടൻ എത്തും. അമേരിക്കൻ ടെക് ഭീമന്മാരായ ആപ്പിൾ സിരിയുടെ അഭിസംബോധനയിലാണ് മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നത്. ദ വെർജ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ‘ഹേയ് സിരി’ എന്ന അഭിസംബോധന ‘സിരി’ എന്ന് മാത്രമാക്കി ചുരുക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ മാറ്റങ്ങൾ എത്തുന്നതോടെ, വെർച്വൽ അസിസ്റ്റന്റിനെ ‘സിരി’ എന്ന് വിളിച്ചതിനുശേഷം കമാന്റുകൾ നടത്താവുന്നതാണ്.
2024 ഓടെയാണ് ആപ്പിളിന്റെ സ്മാർട്ട് ഡിവൈസുകളിൽ ഈ മാറ്റങ്ങൾ നടപ്പാക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ട്രെയിനിംഗിലും എഞ്ചിനീയറിംഗ് വർക്കിലും കൂടുതൽ സമയം ചിലവഴിച്ചാൽ മാത്രമാണ് വരും വർഷങ്ങൾക്കുള്ളിൽ ആപ്പിൾ സിരിയിൽ മാറ്റങ്ങൾ എത്തുക. ‘ഹേയ് സിരി’ എന്ന അഭിസംബോധനയിൽ നിന്ന് ‘സിരി’ എന്ന് മാത്രമാക്കിയാൽ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നവർ അറിയാൻ
നിലവിൽ, ആമസോണിന്റെ വെർച്വൽ അസിസ്റ്റന്റായ അലക്സയെ അഭിസംബോധന ചെയ്യാൻ ‘അലക്സ’ എന്ന് മാത്രം വിളിച്ചാൽ മതിയാകും. ആപ്പിളിലും കൂടുതൽ മാറ്റങ്ങൾ എത്തുന്നതോടെ വെർച്വൽ അസിസ്റ്റന്റ് രംഗത്തെ പോരാട്ടം കനക്കാൻ സാധ്യതയുണ്ട്.
Post Your Comments