ഇന്ത്യയിലെ ഗെയിമിംഗ് വിപണിയിൽ വൻ മുന്നേറ്റം. സ്റ്റേറ്റ് ഓഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോർട്ട് 2021- 22 പ്രകാരം, ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം 260 കോടി ഡോളറാണ്. ഇതോടെ, കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലെ ഗെയിമർമാരുടെ എണ്ണം 260 കോടി ഡോളറായി. അതേസമയം, 2027 ഓടെ ഇന്ത്യൻ ഗെയിമിംഗ് വിപണിയുടെ മൂല്യം 860 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തൽ.
2020- 21 കാലയളവിൽ ഏകദേശം 45 കോടി ഗെയിമർമാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. പുതിയ ഗെയിമുകൾ നിലവിൽ വന്നതും, ഗെയിമിംഗ് ആപ്പുകളുടെ എണ്ണം കുത്തനെ ഉയർന്നതും ഗെയിമർമാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. പേയ്ഡ് ഗെയിമുകളുടെ എണ്ണവും ഇത്തവണ കുത്തനെ ഉയർന്നിട്ടുണ്ട്. വിവിധ ഘടകങ്ങളുടെ സ്വാധീനം ഗെയിമിംഗ് മേഖലയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
കണക്കുകൾ പ്രകാരം, പേയ്ഡ് ഗെയിമുകൾക്കായി ഗെയിമർമാർ ശരാശരി 20 ഡോളർ വീതം പേ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ 50.70 കോടി ഗെയിമർമാരിൽ 12 കോടി പേർ പേയ്ഡ് ഉപഭോക്താക്കളാണ്.
Post Your Comments