Latest NewsIndia

ഇന്ത്യയിൽ ​ഇ-സ്പോർട്സ് വിപണി കുതിക്കുന്നു: കണ്ടന്റ് ക്രിയേറ്റർമാർക്ക് കോടികളുടെ വരുമാനം

ഇന്ത്യയിലെ വലിയൊരു വിപണികളിലൊന്നായി മാറി ഗെയ്മിങ്ങ് ഇൻസട്രി. അതിൽ തന്നെയും ഇ-സ്പോർട്സിനോട് (E sports) പ്രിയം ഉള്ളവരും ഉണ്ട്. ടൂർണമെന്റുകൾ കളിച്ചും ബ്രാൻഡ് കൊളാബറേഷൻസിലൂടെയും ഇ-സ്പോർട്സ് കണ്ടന്റുകൾ സ്ട്രീം ചെയ്തും മാസം കോടിക്കണക്കിന് രൂപയാണ് ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാർ സമ്പാദിക്കുന്നത്.

സ്‌കൗട്ട് എന്ന പേരിൽ അറിയപ്പെടുന്ന തൻമയ് സിംഗ്, മോർട്ടൽ എന്ന പേരിൽ അറിയപ്പെടുന്ന നമൻ മാത്തൂർ, അനിമേഷ് അഗർവാൾ, ജോനാഥൻ അമരൽ എന്നിവരുൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റർമാർ ഇ-സ്പോർട്സ് കണ്ടന്റുകൾ സൃഷ്ടിച്ച് പ്രതിവർഷം ഒരു മില്യൻ ഡോളർ വരെ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ (Battlegrounds Mobile India (BGMI)), ഫയർ ഫ്രീ (Free Fire) എന്നീ ​ഗെയിമുകൾ 2022 ൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു.

2023-ൽ ഇത് തിരികെ വരികയും ചെയ്തിരുന്നു. ഇവയുടെ നിരോധനം ചില കണ്ടന്റ് ക്രിയേറ്റർമാരെ ബാധിച്ചതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ അടുത്ത രണ്ട് വർഷങ്ങളിൽ ഈ വിപണി വീണ്ടും വളർച്ച പ്രാപിക്കുമെന്നും ക്രിയേറ്റർമാരുടെ വരുമാനം കൂടുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിജിഎംഐ ഗെയിമർമാരിൽ ഒരാളാണ് സ്കൗട്ട്. അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചയാൾ കൂടിയാണ് ഈ ഇൻഫ്ളുവൻസർ. സ്കൗട്ടിന് ഇൻസ്റ്റാഗ്രാമിൽ 4 മില്യണിലധികം ഫോളോവേഴ്‌സും യുട്യൂബിൽ 4.8 മില്യൻ ഫോളോവേഴ്സും ഉണ്ട്. ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന ഗെയിം കളിക്കുന്ന മറ്റൊരാളാണ്
യൂട്യൂബിൽ ഒരു മില്യനിലധികം ഫോളേവേഴ്സ് ഉള്ള ​ഗെയ്മറും സംരംഭകനായ അനിമേഷ് അഗർവാൾ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ബിജിഎംഐ ഗെയിമർമാരിൽ ഒരാളാണ് ജോനാഥൻ അമരൽ. ഇദ്ദേഹം കളിക്കുന്ന ഗെയിമുകൾ, ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ ആണ്. നമൻ മാത്തൂർ അല്ലെങ്കിൽ മോർട്ടൽ
എന്ന ഗെയിമർ കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ, വലൊറന്റ്, GTA 5 യുട്യൂബിൽ 7 മില്യൺ ഫോളേവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാമിൽ 5.3 മില്യനിലേറെ ഫോളോവേഴ്‌സും ഉള്ള ഒരേയൊരു ഇന്ത്യൻ ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്ററാണ് നമൻ മാത്തൂ.

യൂട്യൂബിൽ 1.64 മില്യനിലേറെ ഫോളോവേഴ്സ് ഉള്ള ഗെയ്മിങ്ങ് കണ്ടന്റ് ക്രിയേറ്ററും ഇൻഫ്ളുവൻസറുമായ രാജ് വർമ കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ, വലൊറന്റ്.

ബ്രാൻഡ് സ്പോൺസർഷിപ്പുകൾ, ക്യാമ്പെയ്നുകൾ, യൂട്യൂബ് സ്ട്രീമിംഗ് ഗെയിമുകൾ, ടൂർണമെന്റുകൾക്കോ ​​ലോഞ്ചുകൾക്കോ ആയി പ്രമുഖ ബ്രാൻഡുകളിൽ നിന്നുമുള്ള ക്ഷണങ്ങൾ തുടങ്ങിയ മാർ​ഗങ്ങളിലൂടെയാണ് ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാർ പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്.

shortlink

Post Your Comments


Back to top button