എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കിം (ഇസിഎൽജിഎസ്) മുഖാന്തരം വായ്പയെടുക്കാനൊടങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, എയർ ട്രാവൽ ഡിമാൻഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വായ്പയെടുക്കുന്നത്. 600 കോടി രൂപയോളമാണ് വായ്പയെടുക്കാൻ പദ്ധതിയിടുന്നത്.
കോവിഡ് പ്രതിസന്ധി കാലയളവിൽ വൻ തോതിൽ തിരിച്ചടി നേരിട്ട മേഖലകളിൽ ഒന്നാണ് എയർലൈൻ മേഖല. ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഗോ ഫസ്റ്റ് ഇതിനോടകം 400 കോടി രൂപ ഇസിഎൽജിഎസിൽ നിന്നും നേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 600 കോടി രൂപ ലഭിക്കാൻ വീണ്ടും അപേക്ഷ സമർപ്പിക്കുന്നത്.
Also Read: ചൈനയിലെ സീറോ കോവിഡ് പോളിസി തിരിച്ചടിയായി, ഐഫോൺ ഉൽപ്പാദനം കുത്തനെ കുറഞ്ഞു
സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് തുടങ്ങിയവയിൽ നിന്നും ഗോ ഫസ്റ്റ് വായ്പ എടുത്തിട്ടുണ്ട്. മുൻ കാലയളവിൽ ഇസിഎൽജിഎസിൽ വായ്പ എടുക്കാവുന്ന പരമാവധി തുക 400 കോടി രൂപയായിരുന്നു. എന്നാൽ, കോവിഡ് തകർത്ത എയർലൈൻ മേഖല തിരിച്ചു പിടിക്കുന്നതിനായി, ഒരു സ്ഥാപനത്തിന് നൽകാവുന്ന വായ്പയുടെ പരിധി സർക്കാർ വർദ്ധിപ്പിച്ചിരുന്നു. അതിനാൽ, ഇസിഎൽജിഎസ് മുഖാന്തരം 1,500 കോടി രൂപ വരെ വായ്പ ലഭിക്കുന്നതാണ്.
Post Your Comments