Latest NewsNewsIndia

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ഓടിയ യുവാവിന് വാഹനമിടിച്ച് ദാരുണാന്ത്യം

ഡൽഹി സിവിൽ ലൈൻ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്

ഡൽഹി: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ഓടിയ യുവാവ് വാഹനമിടിച്ച് മരിച്ചു. സ്ത്രീയെ ഉപദ്രവിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രാഹുൽ എന്ന ഓട്ടോ ഡ്രൈവറാണ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടുന്നതിനിടെ ദാരുണാന്ത്യം സംഭവിച്ചത്.

ഡൽഹി സിവിൽ ലൈൻ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്. 40കാരിയായ ഓട്ടോ ഡ്രൈവറായ സ്ത്രീയാണ് യുവാവിനെതിരെ പരാതി നൽകിയത്. മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. രാഹുലിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിന് ഇടയിലാണ് ഇയാൾ ഇറങ്ങിയോടിയത്.

Read Also : വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ: ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം

സ്റ്റേഷന് പുറത്തുള്ള റോഡിലേക്ക് ഓടി കയറുന്നതിനിടെ ഇയാളെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ചെയ്തത്. ഇടിച്ച വാഹനം നിർത്താതെ പോയി. ഈ വാഹനത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button