ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പയിൽ ഉണ്ടായ നേട്ടം അറ്റാദായം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ, കോവിഡിന് മുൻപുള്ള നിലയിലേക്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്.
റിഫിനിറ്റീവ് ഐബിഇ എസ് ഡാറ്റ പ്രകാരം, ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 134.64 ബില്യൺ ഇന്ത്യൻ രൂപയായാണ് അറ്റാദായം വർദ്ധിച്ചിട്ടുള്ളത്. കോവിഡിന് മുൻപ് മാത്രമാണ് ഇത്തരത്തിലുള്ള നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. വായ്പയിലുണ്ടായ വർദ്ധനവ് ഉയർത്താൻ ശ്രമിക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
Also Read: റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്‌സ്: ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവ്വഹിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ ഏഴ് വരെയുള്ള രണ്ടാഴ്ചക്കാലയളവിൽ ഇന്ത്യൻ ബാങ്കുകളുടെ വായ്പാ വളർച്ചയിൽ 17.95 ശതമാനം വാർഷിക കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, 9.63 ശതമാനം നിക്ഷേപ വളർച്ചയും ഉണ്ടായിട്ടുണ്ട്.
Post Your Comments