KeralaLatest NewsNews

റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്‌സ്: ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവ്വഹിക്കും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ, റോഡ് സുരക്ഷാ ഓഡിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്‌സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. ദേശീയ പാത അതോറിറ്റി ജീവനക്കാർക്കായി 2022 നവംബർ 7 മുതൽ 21 വരെ, ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് (IRC), റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH) എന്നിവയുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്.

Read Also: കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവം: കെ.എ.സ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കള്‍

പരിപാടിയുടെ ഉദ്ഘാടനം നവംബർ 7 രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ ഹാർമണി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു നിർവഹിക്കും. അഡ്വക്കേറ്റ് വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

Read Also: നായയ്ക്ക് തീറ്റ നൽകാൻ വൈകി, യുവാവിനെ ബെൽറ്റ്‌ കൊണ്ടും മരക്കഷണം കൊണ്ടും അടിച്ച് കൊന്ന് ബന്ധു

shortlink

Related Articles

Post Your Comments

Related Articles


Back to top button