KeralaLatest NewsNews

അനന്തപത്‌മനാഭന്റെ നാടിന് തീരാശാപം, കുട്ടി മേയറുടെ കൊളള: സി.പി.എമ്മിനെയും ആര്യയെയും വെല്ലുവിളിച്ച് എസ്. സുരേഷ്

തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ മേയർ ആര്യ രാജേന്ദ്രൻ ശ്രമിച്ച സംഭവം പുറത്തായതോടെ വിവാദം പുകയുന്നു. സംഭവത്തിൽ മേയർ ആര്യയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് എസ് സുരേഷ്. സംഭവം സി.ബി.ഐയെ കൊണ്ട് അന്വേഷിക്കാൻ സി.പി.എം തയ്യാറാകുമോയെന്ന് സുരേഷ് മനോരമയുടെ ചാനൽ ചർച്ചയിൽ ചോദിച്ചു.

കുട്ടി മേയർ തൊടുന്നതെല്ലാം കൊള്ളക്കാണ് എന്നും ആനാവൂർ നാഗപ്പനെ റാങ്ക് ലിസ്റ്റ് ഉണ്ടാക്കാനാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും സുരേഷ് ചൂണ്ടിക്കാട്ടി. ലക്ഷോപലക്ഷം യുവാക്കളെ വഞ്ചിക്കുന്ന DYFI, SFI ക്കാരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്യ മേയർ ആയതിന് ശേഷം തിരുവനന്തപുരത്ത് നിരവധി അഴിമതികളാണ് നടന്നിരിക്കുന്നതെന്ന് സുരേഷ് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് യുവാക്കളെയാണ് മേയർ വഞ്ചിച്ചിരിക്കുന്നത്.

അതേസമയം, കത്ത് താന്‍ തയ്യാറാക്കിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ നൽകിയ വിശദീകരണത്തിൽ പറയുന്നു. സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസ് നൽകാനിരിക്കുകയാണ് മേയർ. ആര്യ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. കത്ത് വ്യാജമാണെന്ന് അവകാശപ്പെടുന്ന മേയർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകുക.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് ആണ് വിവാദങ്ങൾക്ക് തുടക്കം. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button