MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ്’: ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

കൊച്ചി: റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് ഒരുപാട് തവണ ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മഞ്ജു പത്രോസ് പറയുന്നു. ഒരു സിനിമാലൊക്കേഷനില്‍ സഹതാരത്തിൽ നിന്ന് ഉണ്ടായ ബോഡി ഷെയ്മിങ് അനുഭവവും താരം തുറന്നുപറഞ്ഞു.

‘ബോഡി ഷെയ്മിങ് ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇത് അനുഭവിക്കുന്നത് ഞാന്‍ മാത്രമല്ല. എന്റെ നിറമുള്ള, എന്നെക്കാളും നിറം മങ്ങിയ, അല്ലെങ്കില്‍ എന്നെക്കാളും തടിച്ചതോ, മെലിഞ്ഞതോ ആയ ഒരുപാട് ആളുകള്‍ അനുഭിവിക്കുന്ന വിഷയം ആണിത്. അടുത്തിടെ സംഭവം ഉണ്ടായി. ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ലൊക്കേഷനില്‍.

ഓടുന്ന ബൈക്കിൽ സോപ്പ് തേച്ച് കുളി: അഭ്യാസം വൈറലായി, ഒടുവിൽ സ്റ്റേഷനിലും

എനിക്ക് വളരെ അടുത്തറിയാവുന്ന ഒരുനടിയാണ് അവര്‍. ലൊക്കേഷനില്‍ അവര്‍ക്കെന്തൊ പ്രശ്‌നം ഉണ്ടായി. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോള്‍ അവരുടെ വിചാരം അവിടെ ലൊക്കേഷനില്‍ ഉള്ള രണ്ടു പെണ്ണുങ്ങള്‍ ആണ് അതിന് പിന്നില്‍ എന്നാണ്.

അതില്‍ ഒരുപെണ്ണ് ഞാനും മറ്റേത് എന്റെ കൂടെ അഭിനയിക്കുന്ന വേറെ ഒരു കുട്ടിയുമാണ്. ഞങ്ങളാണ് ഇതുണ്ടാക്കുന്നത് എന്ന മിഥ്യാധാരണ അവര്‍ക്കുണ്ട്. അവര്‍ പെട്ടെന്ന് തന്നെ പറയുവാ, ഇവളുടെ നിറം പോലെ തന്നെയാണ് ഇവളുടെ മനസും എന്ന്. അവര്‍ അത് നല്ല മനസില്‍ അല്ല പറഞ്ഞത്. നമ്മള്‍ ആളുകളെ എത്ര സ്‌നേഹിക്കാന്‍ ശ്രമിച്ചാലും ആളുകള്‍ നമ്മളെ കാണുന്നത് ഈ നിറത്തിന്റെ പേരിലും മുഖത്തിന്റെ സൗന്ദര്യത്തിന്റെ പേരിലും ഒക്കെയാണ്. അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ്’, മഞ്ജു പത്രോസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button