CricketLatest NewsNewsSports

ഇന്ത്യ-സിംബാബ്‌വെ: ടോസ് വീണു, ദിനേശ് കാർത്തിക് പുറത്ത്

മെല്‍ബണ്‍:ടി20 ലോകകപ്പില്‍ സെമി ഉറപ്പിച്ച ഇന്ത്യ ഇന്ന് സിംബാബ്‌വെ നേരിടും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. നോക്കൗട്ട് റൗണ്ടിന് മുമ്പ് ആവേശ ജയം നേടുകയാവും രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റേയും ലക്ഷ്യം. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

എതിരാളികള്‍ സിംബാബ്‌വെയാണെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമെന്ന് രോഹിത് ടോസ് വേളയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സ്‌ക്വാഡില്‍ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം കളിക്കാത്ത റിഷഭ് പന്ത് ആദ്യ ഇലവനിൽ ഇടംനേടി.

സെമിയിലെ നാല് ടീമുകളും ഇതിനകം ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ നിന്ന് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും രണ്ടില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സെമിയിലെത്തിയ ടീമുകള്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോര് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Read Also:- യുക്തിവാദികള്‍ക്കിടയിലും ഇസ്‌ലാമിക് സ്ലീപ്പര്‍ സെല്ലുകളുണ്ട്: സി. രവിചന്ദ്രന്‍

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: കെഎൽ രാഹുൽ, രോഹിത് ശർമ(ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹർദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.

സിംബാബ്‌വെയുടെ പ്ലേയിംഗ് ഇലവന്‍: വെസ്‌ലി മധേവെരെ, ക്രെയ്ഗ് എർവിൻ(ക്യാപ്റ്റൻ), റെജിസ് ചകബ്വ(വിക്കറ്റ് കീപ്പർ), സീൻ വില്യംസ്, സിക്കന്ദർ റാസ, ടോണി മുൻയോംഗ, റയാൻ ബർൾ, ടെൻഡായി ചതാര, റിച്ചാർഡ് നഗാരവ, വെല്ലിംഗ്ടൺ മസകാഡ്‌സ, ബ്ലെസിംഗ് മുസരബാനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button