Latest NewsKeralaIndia

പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകി: ജ്യൂസ് ചാലഞ്ചും അതിനായി നടത്തിയെന്ന് ഗ്രീഷ്മയുടെ കുറ്റസമ്മതം

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ​ഗ്രീഷ്മ അന്വേഷണ സംഘത്തോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകിയിരുന്നെന്ന് ​ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് ന‌ടത്തിയതെന്നും ​ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്ന് ​ഗ്രീഷ്മയെ വീട്ടിലെത്തിച്ചും, ഷാരോണും ​ഗ്രീഷ്മയും താമസിച്ച ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.

അതേസമയം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാൻ ഒരുങ്ങുന്നതിനിടെ സീൽ ചെയ്ത വാതിൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകർത്ത് ആരോ അകത്ത് കയറിയത്.

കൃത്യം നടന്ന സ്ഥലമായത് കൊണ്ട് തന്നെ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സീലും പൂട്ടും തകർത്താണ് അജ്ഞാതൻ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻറെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button