ന്യൂഡല്‍ഹി: ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇന്ത്യയിലുള്‍പ്പെടെയുള്ള നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നിരവധി ഇന്ത്യന്‍ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ എന്‍ജിനീയറിംഗ്, സെയില്‍സ് -മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍ വിഭാഗം ജീവനക്കാരെയാണ് പരിച്ചുവിട്ടു തുടങ്ങിയത്.
ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതലുളള ജീവനക്കാര്‍ പിരിച്ചുവിടലിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.എത്രയാളുകള്‍ക്കാണ് ജോലി നഷ്ടമായതെന്ന കണക്കുകള്‍ വ്യക്തമായിട്ടില്ല. സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ കുറച്ചാളുകളെ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്.
ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാന്‍ മസ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്വിറ്റര്‍ സിഇഒ ആയിരുന്ന ഇന്ത്യക്കാരന് പരാഗ് അഗര്‍വാളിനെ പിരിച്ചുവിട്ടാണ് മസ്ക് കൂട്ടപിരിച്ചുവിടലിന് തുടക്കമിട്ടത്. 44 ബില്യണ്‍ യുഎസ് ഡോളറിന്റെ ഏറ്റെടുക്കല്‍ പ്രായോഗികമാക്കാനും ചെലവ് ചുരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു.
Post Your Comments