കഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മോഹൻലാൽ ഒരു സിനിമ കമ്മിറ്റ് ചെയ്യുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ഹിറ്റ് സംവിധായകർക്ക് മാത്രമല്ല, പരാജയ സിനിമകളുടെ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാറുണ്ടെന്നും കഥയ്ക്കാണ് അദ്ദേഹം പ്രധാന്യം നല്‍കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു. സിനിമയുടെ കഥ നല്ലതാണെങ്കില്‍ ബോക്‌സ് ഓഫീസ് കളക്ഷനും അദ്ദേഹത്തിന് പ്രശ്‌നമല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.
‘ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍. പരാജയ സിനിമകളുടെ സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് കൊടുക്കാറുണ്ട്. ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ കളക്ട് ചെയ്തില്ലെങ്കിലും സിനിമ നല്ലതെന്ന് തോന്നിയാല്‍ മോഹന്‍ലാല്‍ അത് ചെയ്യും. എന്നോടൊപ്പം മാത്രമല്ല പല സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം വീണ്ടും വര്‍ക്ക് ചെയ്തിട്ടുണ്ട്’, ജീത്തു പറഞ്ഞു.
മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റായ ദൃശ്യം ആണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. സിനിമ ഹിറ്റായതോടെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റം ചെയ്തു. പിന്നീട് സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസിനെത്തി. ‘ട്വല്‍ത്ത് മാനി’ലൂടെ ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ‘റാം’ ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Post Your Comments