KeralaLatest News

അയല്‍വാസിയുടെ കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വൃദ്ധൻ മരിച്ചു

കോട്ടയം: കറുകച്ചാലിൽ അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ വയോധികൻ മരിച്ചു. മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്താണ് സംഭവം.

വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതുകണ്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതാണ് കണ്ടത്. ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ചന്ദ്രശേഖരന്റെ ശരീരം പകുതി കത്തിയിരുന്നു. ഓടിക്കൂടിയവര്‍ ചേര്‍ന്ന് തീണയച്ചു. അപ്പോഴാണ് അയല്‍വാസിയായ അരിമാലില്‍ ചന്ദ്രശേഖര(70)നാണതെന്ന് തിരിച്ചറിയുന്നത്.

തുടർന്ന്, പോലീസെത്തി ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30-ഓടെ മരിച്ചു. ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമ ടോമിച്ചനും കുടുംബത്തിനും അറിയില്ല. ചന്ദ്രശേഖരനുമായി യാതൊരു പ്രശ്നവുമില്ലായിരുന്നെന്നും നല്ല ബന്ധമായിരുന്നെന്നും ടോമിച്ചന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button