പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യും: നിര്‍ദ്ദേശം നല്‍കി പഞ്ചായത്ത് സെക്രട്ടറി

കോഴിക്കോട്: കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍ ആരാധകര്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറിന്റേയും വൈറല്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ പഞ്ചായത്ത് ഒരുങ്ങുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുളളാവൂര്‍ പുഴയില്‍ ആരാധകര്‍ മെസിയുടെ 30 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചത്. 30 അടിക്ക് മുകളിലുളള മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കട്ടൗട്ട് ലോകമെമ്പാടും ശ്രദ്ധനേടി. ഇതിന് പിന്നാലെ പുളളാവൂര്‍ പുഴയില്‍ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ 40 അടി ഉയരത്തിലുളള കട്ടൗട്ടും സ്ഥാപിക്കുകയായിരുന്നു.

തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പിരിച്ചുവിടണം: കെ സുരേന്ദ്രൻ

എന്നാല്‍ രണ്ട് കട്ടൗട്ടുകളും പുഴയിൽ നിന്ന് നീക്കം ചെയ്യാനാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേ ശം. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകള്‍ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നൽകി.

Share
Leave a Comment