തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ പിഞ്ചുകുഞ്ഞിനെ തൊഴിച്ച ഷെഹ്ഷാദിനെതിരെ ജസ്റ്റിസ് ഫോര്‍ ഗണേഷ് എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍ വൈറലാകുന്നത്.
‘ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ആ നാടോടി ബാലനോട് ഈ നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്. ഒരു പിഞ്ചു കുഞ്ഞിന് നേരെ എങ്ങനെ തോന്നി അവന് കാലുയര്‍ത്താന്‍? അവന്‍ വളര്‍ന്നു വന്ന സംസ്‌കാരം അവന്‍ കാണിച്ചു. ശരിക്കും ഇവനെ പെറ്റ വയര്‍ ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാവും. ഇവനെ വളര്‍ത്തിയ അച്ഛന്‍ തല താണു നടക്കുന്നുണ്ടാവും. കാരണം അവര്‍ വളര്‍ത്തി വലുതാക്കിയത് ഒരു പടു ജന്മത്തെയാണ’.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
‘ഏറ്റവും ഹീനമായും നികൃഷ്ടമായും ഒരു സഹജീവിയോട് പെരുമാറുന്നത് ഒരാളെ അടിക്കുമ്പോഴോ ഇടിക്കുമ്പോഴോ അല്ല മറിച്ച് ചവിട്ടുമ്പോഴാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുവനിലുള്ള അധീശ ബോധത്തിന്റെ നേരിട്ടുള്ള പ്രകടനമാണത്. പണമില്ലാത്ത, പ്രിവിലേജില്ലാത്ത ഏതൊരാളും തന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരപ്പെടണമെന്ന ധാര്‍ഷ്ട്യമാണത്. ഒരിക്കല്‍ ഇത്തരമൊരു അധീശബോധം കൊണ്ട് ഒരു മനുഷ്യന്‍ പാമ്പിന്‍ത്തോലിട്ട ബൂട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചിരുന്നു. നിസാം എന്ന വ്യവസായി ക്രിമിനല്‍ ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റി ജീവനക്കാരനെ കാല്‍ക്കീഴില്‍ ഇട്ട് ചവിട്ടിയരച്ചു കൊന്നു. അന്നും അവന്റെ പണവും പ്രിവിലേജും കണ്ട നിയമപാലനം അവനു മുന്നില്‍ ഓച്ഛാനിച്ചു നിന്നതാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ കത്തിജ്വലിച്ച പ്രതികരണമൊന്നുക്കൊണ്ട് മാത്രം അവന്‍ അകത്തായി; പുറത്തിറങ്ങാന്‍ കഴിയാത്ത വണ്ണം പൂട്ടി’.
‘ഇന്ന് രാവിലെ ഹൃദയം പൊട്ടുന്ന വേദനയോടെ, അതിനൊപ്പം നുരഞ്ഞുപ്പൊന്തുന്ന രോഷത്തോടെയാണ് ഒരു ആറ് വയസ്സുകാരനെ ഒരു രാക്ഷസന്‍ ചവിട്ടിയെറിയുന്ന വീഡിയോ കണ്ടത്. അവന്റെ കാറില്‍ ഒന്ന് ചാരി നിന്നുപോയതിന് ആ കുരുന്നിന് നല്‌കേണ്ടി വന്ന വളരെ വലുതാണ്. ഒരു ജീവിതകാലം മുഴുവന്‍ പേറേണ്ടി വരുന്ന ട്രോമയ്ക്ക് അടിപ്പെട്ടു പോയേക്കാം ആ കുഞ്ഞ് മനസ്സ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലാണ് ആ നാടോടി ബാലനോട് ഈ നെറികെട്ട ജന്മം ഈ കടുംകൈ ചെയ്തത്. ഒരു പിഞ്ചു കുഞ്ഞിന് നേരെ എങ്ങനെ തോന്നി അവന് കാലുയര്‍ത്താന്‍? അവന്‍ വളര്‍ന്നു വന്ന സംസ്‌കാരം അവന്‍ കാണിച്ചു. ശരിക്കും ഇവനെ പെറ്റ വയര്‍ ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാവും. ഇവനെ വളര്‍ത്തിയ അച്ഛന്‍ തല താണു നടക്കുന്നുണ്ടാവും. കാരണം അവര്‍ വളര്‍ത്തി വലുതാക്കിയത് ഒരു പടു ജന്മത്തെയാണ്’.
‘ഒരു ലക്ഷത്തി ഒന്നാമത്തെ ഒറ്റപ്പെട്ട സംഭവമായി ,അഥവാ വീഴ്ചയായി മാറുന്നുണ്ട് ഈ സംഭവത്തിലെയും പോലീസ് അനാസ്ഥ. ഇത്രയും വലിയ ഒരു ക്രൈം നടത്തിയ ക്രിമിനലിനെ വെറുതെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആഭ്യന്തരവകുപ്പിന് കൊടുക്കണം ഒരവാര്‍ഡ്. വീഡിയോ വൈറലായതുകൊണ്ടും ജന രോഷം വ്യാപകമായത് കൊണ്ടും മാത്രം ഇപ്പോള്‍ ഇവനെതിരെ കേസെടുത്തു. CCTV ഫൂട്ടേജ് ഇല്ലായിരുന്നുവെങ്കില്‍, ആ കുഞ്ഞ് മരണപ്പെട്ടുവെങ്കില്‍ പോലും നടപടിയുണ്ടാകില്ലായിരുന്നു ഇവിടെ’.
‘ഇതിനെതിരെ പൊതുജനം ഒറ്റക്കെട്ടായി നില്ക്കണം. അടിമകള്‍ രാജാവിന് ജയ് വിളിക്കട്ടെ. അടിമകളല്ലാത്ത മനുഷ്യര്‍ ഇവിടെ ബാക്കിയുണ്ടല്ലോ. ആ നാടോടി കുഞ്ഞിനെ നമ്മുടെ കുഞ്ഞായി നമ്മള്‍ കാണണം. ഒരു പക്ഷേ കേസിന്റെ പിറകെ പോകാന്‍ അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. കാരണം അവര്‍ പ്രിവിലേജിന്റെ ആടയലങ്കാരങ്ങളില്ലാത്ത പാവം നാടോടികളാണ്. നമ്മളില്‍ ഒരിറ്റു നന്മ ബാക്കിയുണ്ടെങ്കില്‍ മുഹമ്മദ് ഷെഹ് ഷാദ് എന്ന വേട്ടനായ നിയമത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടരുത്. ഇവിടുത്തെ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഉറക്കത്തിലല്ലെങ്കില്‍ ഈ കുഞ്ഞിനൊപ്പം നില്ക്കണം. ഒപ്പം ഈ കേസില്‍ വിട്ടുവീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണം’.
‘കാക്കയ്ക്കും പൂച്ചയ്ക്കും വരെ കരുതലൊരുക്കിയ മുഖ്യാ, നിങ്ങളുടെ കരുതലിന് അല്‍പമെങ്കിലും മൂല്യമുണ്ടെങ്കില്‍ ഈ കുഞ്ഞിനും കുടുംബത്തിനും കരുതല്‍ നല്‍കൂ. ബംഗ്ലാദേശില്‍ നിന്നും വരുന്ന കൊടും ക്രിമിനലുകളെ അതിഥിത്തൊഴിലാളികളായി ഊട്ടി ഓമനിക്കുന്ന താങ്കള്‍ രാജസ്ഥാനില്‍ നിന്നും വന്ന ഈ കുടുംബത്തിന്റെ നല്ല ആതിഥേയനാകൂ. അവര്‍ വന്നത് രാജസ്ഥാനില്‍ നിന്നായത് കൊണ്ടും കുഞ്ഞിന്റെ പേര്‍ ഗണേഷ് എന്നായത് കൊണ്ടും കരുതലും ആതിഥേയത്വവും AKG സെന്ററിലെ അലമാരയില്‍ പൂഴ്ത്തി വയ്ക്കരുതെന്നപേക്ഷ’.
Post Your Comments