KeralaLatest NewsNews

പിടിച്ചെടുത്ത 47 ലക്ഷം തിരികെ വേണമെന്ന ആവശ്യം, മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി

വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഹര്‍ജി തള്ളി

കോഴിക്കോട്: വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഹര്‍ജി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 47.35 ലക്ഷം രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെ.എം ഷാജിയുടെ വാദം.

Read Also: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ഇസുദന്‍ ഗാധ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെ.എം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു.

2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ജനുവരിയിലാണ് കെ.എം ഷാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവന്‍ പദ്മനാഭന്‍ നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. തുടര്‍ന്ന് ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 47,35,500 രൂപ പിടിച്ചെടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button