അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക വർദ്ധിപ്പിച്ചു. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കിയാണ് ഉയർത്തിയത്.
പാർട്ട്ണർ/ഇൻവെസ്റ്റർ വിസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്‌പോൺസർ ചെയ്യുന്നതിന് ഇനി 3000 ദിർഹമാണ് നൽകേണ്ടത്. 1500 ദിർഹമാണ് നിലവിലെ തുക. മാതാപിതാക്കളെ സ്‌പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കിയും ഉയർത്തി. വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കിയാണ് ഉയർത്തിയിട്ടുള്ളത്.
Read Also: നെതന്യാഹുവിന്റെ വിജയവാര്‍ത്ത വന്നതോടെ ഗാസയില്‍ നിന്നും റോക്കറ്റാക്രമണം
Post Your Comments