ജെറുസലേം: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാര്‍ട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ ഗാസയില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടു.
പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചെത്തുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് ഗാസയില്‍ നിന്ന് നാല് റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also:വയനാട് ജില്ലാ മൃഗാശുപത്രി ഹൈടെക് ലബോറട്ടറി മന്ത്രി ഉദ്ഘാടനം ചെയ്തു
ഇസ്രായേല്‍ സൈന്യം നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്തിന്റെ എയര്‍ ഡിഫന്‍സ് സിസ്റ്റത്തെ റോക്കറ്റ് ആക്രമണം ബാധിച്ചുവെന്നാണ് അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തു.
അതേസമയം, ആക്രമണത്തില്‍ ആര്‍ക്കും ജീവാപായം സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഗാസ അതിര്‍ത്തിക്ക് സമീപമുള്ള ഇസ്രായേല്‍ പ്രദേശങ്ങളായ കിസ്സുഫിം, ഈന്‍ ഹഷോല്‍ഷ, നിറിം എന്നീ മേഖലകളിലാണ് റോക്കറ്റ് വരുന്നതിന്റെ അപായ സൂചനകള്‍ മുഴങ്ങിയത്.
ജെനിനില്‍ വെച്ച് അല്‍-ഖുദ്സ് കമാന്‍ഡര്‍ വധിക്കപ്പെട്ടതിനുള്ള പ്രതിഷേധമാണ് റോക്കറ്റ് ആക്രണമെന്നാണ് ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കുന്നത്. പലസ്തീനിയന്‍ ഇസ്ലാമിക് ഭീകരനായ ഫറൂഖ് സലാമേയെയാണ് ഇസ്രായേല്‍ സൈന്യം വധിച്ചത്. ഇസ്രായേലില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദിയായിരുന്നു ഫറൂഖ് സലാമേ.
Post Your Comments