കൊച്ചി: റിയാലിറ്റി ഷോയിലൂടെ രംഗത്ത് വന്ന് ടെലിവിഷൻ പരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍ രണ്ടിലൂടെയും മഞ്ജു കൂടുതല്‍ പ്രശസ്തയായി. പലപ്പോഴും താരത്തിന് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മഞ്ജുവിനെതിരായി ശക്തമായ സൈബര്‍ അറ്റാക്കും ഉയര്‍ന്നിരുന്നു.
ബിഗ് ബോസിൽ ഫുക്രുവിനെ മഞ്ജു ഉമ്മ വെയ്ക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പല തവണ മഞ്ജു മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് ഒരു ചാനൽ പരിപാടിയിൽ മനസ് തുറന്നിരിക്കുകയാണ് മഞ്ജു പത്രോസ്.
മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് നോർവേ മാതൃക സഹായകരമാകും: മന്ത്രി വി അബ്ദുറഹ്മാൻ
‘ഫുക്രുവിന് താന്‍ പല ആംഗിളില്‍ നിന്നും ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും അവന്റെ മടിയില്‍ കിടക്കുന്നതുമൊക്കെയാണ് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ ഞാന്‍ ഇഷ്ടം പോലെ തെറിവിളി കേട്ടു. നേപ്പാളില്‍ നിന്നൊക്കെ ചിലര്‍ വിളിച്ചിട്ട് നിനക്കെന്താടീ, പിള്ളേരുടെ കൂടെ നീ എന്താണ് കാണിക്കുന്നത് എന്നൊക്കെയാണ് ചോദിച്ചത്,’ മഞ്ജു പറഞ്ഞു.
Post Your Comments