
കടുത്തുരുത്തി: ഗൃഹനാഥനെ വീടിന് സമീപം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതനല്ലൂർ വടിച്ചിരിക്കൽ പരേതനായ തങ്കപ്പന്റെ മകൻ ഷാജി(54) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വർക്ക് ഷോപ്പു ജീവനക്കാരനായ ഷാജി വർക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വിട്ടിലെത്തിയ ശേഷം പുറത്ത് പോയിട്ട് തിരിച്ചെത്താത്തതിനെത്തുടർന്ന് ഭാര്യ സിന്ധു അന്വേഷിച്ചപ്പോഴാണ് കിണറിന് സമീപം ഷാജിയുടെ വസ്ത്രം കിടക്കുന്നത് കണ്ടത്. തുടർന്ന്, നടത്തിയ തിരച്ചിലിലാണ് ഷാജിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ഇസ്രായേലിൽ ഇനി നെതന്യാഹു സർക്കാർ: പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം
തുടർന്ന്, കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. മകൾ: ശ്രീലക്ഷ്മി
Post Your Comments