IdukkiKeralaNattuvarthaLatest NewsNews

ചിന്നാറിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിയ്ക്ക് ദാരുണാന്ത്യം

തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്

മറയൂർ: ചിന്നാറിൽ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇന്നലെ കാന്തല്ലൂരില്‍ വനംവകുപ്പ് വാച്ചറെയും കാട്ടാന ആക്രമിച്ചിരുന്നു. 47കാരനായ ശേഖർ ചാപ്‌ളിയെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. പാളപ്പെട്ടി സ്റ്റേഷന് സമീപമുള്ള ഷെഡ്ഡിൽ രാത്രി കാവലിനുശേഷം ചൊവ്വാഴ്ച രാവിലെ 6.30-ന് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

Read Also : ടാറ്റ: എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കും

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാന്തല്ലൂർ റേഞ്ചിൽ പലയിടങ്ങളിലും കാട്ടാന ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന ആനകൾ പുലർച്ചെ വരെ തമ്പടിച്ച് വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button