രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഈ മാസം പുറത്തിറക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. മൊത്ത വിപണിയിൽ നവംബർ ഒന്നു മുതൽ ഡിജിറ്റൽ രൂപ അവതരിപ്പിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കിയത്. പൈലറ്റ് പ്രോഗ്രാമിന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് തന്നെ ഡിജിറ്റൽ രൂപ ഉപയോഗിച്ച് ബാങ്കുകൾ 275 കോടി ബോണ്ടുകളാണ് ട്രേഡ് ചെയ്തത്.
ഇന്ന് ആർബിഐയുടെ അടിയന്തര മോണിറ്ററി പോളിസി കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു മുന്നോടിയായാണ് റീട്ടെയിൽ ഉപയോക്താക്കൾക്കായുള്ള ഡിജിറ്റൽ രൂപയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കാത്ത തരത്തിലാണ് ഡിജിറ്റൽ രൂപയുടെ ഇടപാടുകൾ നടത്തുക.
Also Read: പുരയിടത്തിലെ ഷെഡ്ഡില്‍ വയോധികൻ മരിച്ച നിലയിൽ
2022- ലെ യൂണിയൻ ബജറ്റിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. 2020- ൽ ഡിജിറ്റൽ രൂപയുടെ സാധ്യത പഠിക്കാൻ പ്രത്യേകമായി ഒരു ഗ്രൂപ്പിനെ ആർബിഐ നിയമിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കിയെങ്കിലും, അവയുടെ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രമാണ് അന്തിമ പതിപ്പ് പുറത്തിറക്കുക.
Post Your Comments