Latest NewsNewsLife StyleFood & Cookery

ചെറുനാരങ്ങ കേടാകാതിരിക്കാൻ ചെയ്യേണ്ടത്

ഭക്ഷണത്തിൽ ചെറുനാരങ്ങയുടെ ഇടം ചെറുതല്ല. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും. പുറംന്തോടിലെ ഈർപ്പം നഷ്​ടപ്പെടുകയും അവയിലെ കറുത്ത പാടുകൾ വികസിക്കാൻ തുടങ്ങുകയും അതുവഴി അഴുകാനും തുടങ്ങും. എന്നാൽ, ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഏതാനും വഴികൾ ഇതാ.

എപ്പോഴും നാരങ്ങ സിപ്​ലോക്ക്​ ബാഗുകളിൽ കെട്ടിവെക്കാൻ ശ്രമിക്കുക. ഇതുവഴി കൂടുതൽ വായുകടക്കാതെയിരിക്കും. ചെറുനാരങ്ങയുടെ രുചിയും ജലാംശവും നാലാഴ്​ചവരെ നിലനിർത്താൻ ഇതുസഹായിക്കും.

രണ്ട്​ കഷ്​ണങ്ങളായി മുറിക്കുന്ന ചെറുനാരങ്ങയിൽ ഒരു ഭാഗം മാത്രം ഉപയോഗിച്ചാൽ മറ്റേ കഷ്​ണം സുരക്ഷിതമായി സൂക്ഷിക്കാനും വഴിയുണ്ട്​. അവശേഷിക്കുന്ന കഷ്​ണം ഒരു പാത്രത്തിലാക്കി അതിന്​ പ്ലാസ്​റ്റിക്​ കൊണ്ട്​ മൂടിക്കെട്ടുക. വായു കടകക്കാത്ത പാത്രത്തിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.

Read Also : വിയറ്റ്‌നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്നത് പരിഗണിക്കും

ജ്യൂസാക്കി മാറ്റിയ നാരങ്ങ സൂക്ഷിക്കുമ്പോള്‍ മുറിയിലെ ഊഷ്​മാവ്​ പരിശോധിക്കണം. ഉയർന്ന ചൂടുണ്ടെങ്കിൽ നാരങ്ങയിലെ അമ്ലഗുണം ബാക്​ടീരിയയെ വളർത്താൻ സഹായിക്കും. ഗ്ലാസ്​ ബോട്ടിലിൽ ജ്യൂസ്​ സൂക്ഷിക്കുന്നത്​ ഒഴിവാക്കുക. പ്രകാശം നാരങ്ങ ജ്യൂസിനെ വേഗത്തിൽ നശിപ്പിക്കും. സുതാര്യമല്ലാത്ത പ്ലാസ്​റ്റിക്​, ഗ്ലാസ്​ കണ്ടയിനറുകളിൽ സൂക്ഷിച്ചാൽ 23 ദിവസം വരെ റഫ്രിജറേറ്ററിൽ കേടുകൂടാതിരിക്കും.

ഐസ് ട്രേയിലാക്കി റഫ്രിജറേറ്റിലെ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ്​ നാരങ്ങ ജ്യുസ്​ കേടുകൂടാതിരിക്കാൻ നല്ല മാർഗങ്ങളിലൊന്ന്​. സൗകര്യംപോലെ അവ എടുത്ത്​ ഉപ​യോഗിക്കുകയും ചെയ്യാം. രുചി നഷ്​ടപ്പെടുകയുമില്ല.

ഒരു ഗ്ലാസ്​ ജാറിൽ നിറയെ വെള്ളമെടുത്ത്​ നാരങ്ങ അതിൽ നിക്ഷേപിച്ച്​ റഫ്രിജറേറ്ററിൽ കേടുകൂടാതെ സൂക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button