KeralaLatest NewsNews

വിയറ്റ്‌നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്നത് പരിഗണിക്കും

തിരുവനന്തപുരം: ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്‌നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്‌നാമിലെ ബെൻട്രി പ്രവിശ്യാ ചെയർമാൻ ട്രാൻ നഗോക് ടാം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ഇലന്തൂര്‍ ഇരട്ടനരബലിക്കേസ്: മുഹമ്മദ് ഷാഫി ഉള്‍പ്പെട്ട ചെമ്പറക്കി പീഡനക്കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു

കാർഷികമേഖലയിലെ യന്ത്രവത്ക്കരണം, മത്സ്യബന്ധനമേഖലയിലെ ആധുനികവത്ക്കരണം, ടൂറിസം എന്നിവയിൽ കേരളത്തോട് സഹകരിച്ച് പ്രവർത്തിക്കാൻ അവർ താൽപ്പര്യപ്പെട്ടു. ഐ ടി ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിയറ്റ് ജെറ്റ് എയർലൈൻസ് അധികൃതമായി ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി അധികൃതരെ അറിയിച്ചു. യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ വി പി ജോയി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.

Read Also: 2023ല്‍ ഭൂമിയിലേയ്ക്ക് സോളാര്‍ സുനാമി ഉണ്ടാകുമെന്ന് പ്രവചനം, ഭൂമി നേരിടാനിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button